Kerala
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ കാണാനില്ലെന്ന് പരാതി
കടിയങ്ങാട്ട് സ്വദേശി ജംസലിനെയാണ് കാണാതായത്
കോഴിക്കോട്| കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് യുവാവിനെ കാണാനില്ലെന്ന് പരാതി. കടിയങ്ങാട്ട് സ്വദേശി ജംസലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും യുവാവ് ഇറങ്ങിപ്പോകുകയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബം പറഞ്ഞു.
സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----


