Connect with us

National

വിമാനം നിലച്ചു; ആശ്വാസമായി ട്രെയിനുകള്‍

ദക്ഷിണ റെയില്‍വേ ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ വിവിധ ട്രെയിനുകളില്‍ ഒരു എ സി ത്രീ ടയര്‍ കോച്ച് വീതം വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ പലതും നിലച്ചതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി ട്രെയിനുകളില്‍ അധിക കോച്ചുകളുമായി ദക്ഷിണ റെയില്‍വേ. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ വിവിധ ട്രെയിനുകളില്‍ ഒരു എ സി ത്രീ ടയര്‍ കോച്ച് വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

1. ട്രെയിന്‍ നമ്പര്‍ 20482 തിരുച്ചിറപ്പള്ളി- ജോധ്പൂര്‍ ഹംസഫര്‍ എക്സ്പ്രസ്- ഡിസംബര്‍ ആറ്, 2. ട്രെയിന്‍ നമ്പര്‍ 20481- തിരുച്ചിറപ്പള്ളി- ഹംസഫര്‍ എക്സ്പ്രസ്- ഡിസംബര്‍ 10, 3. ട്രെയിന്‍ നമ്പര്‍ 12695 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്- ഡിസംബര്‍ ആറ്, 4. ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍- ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്- ഡിസംബര്‍ 10, 5. ട്രെയിന്‍ നമ്പര്‍ 12601 ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്- ഡിസംബര്‍ ആറ്, 6. ട്രെയിന്‍ നമ്പര്‍ 22158 ചെന്നൈ ബീച്ച്- മുംബൈ സി എസ് ടി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്- ഡിസംബര്‍ ആറ്, 7. ട്രെയിന്‍ നമ്പര്‍ 22157 മുംബൈ സി എസ് ടി- ചെന്നൈ ബീച്ച് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്- ഡിസംബര്‍ ഏഴ്.

ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പൈലറ്റുമാരുടെ എണ്ണം കുറവ് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി പൊടുന്നനെ യാത്രക്കാര്‍ക്ക് തിരിച്ചടിയായ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സി ഇ ഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

 

Latest