Connect with us

Uae

ഗസ്സയിലേക്ക് പത്ത് ദശലക്ഷം ഭക്ഷണപ്പൊതികൾ; മാനുഷിക കപ്പൽ ഒരുങ്ങുന്നു

എക്‌സിബിഷൻ സെന്ററിൽ നാളെ സന്നദ്ധസേവനം

Published

|

Last Updated

ദുബൈ| ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതിനായി മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എം ബി ആർ ജി ഐ) പത്ത് ദശലക്ഷം ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നു. യു എ ഇയുടെ “ഓപറേഷൻ ഗാലന്റ് നൈറ്റ് 3′ യുമായി സഹകരിച്ചാണ് മുഹമ്മദ് ബിൻ റാശിദ് മാനുഷിക കപ്പൽ ഒരുങ്ങുന്നത്.
അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണമടങ്ങിയ കിറ്റാണ് തയ്യാറാക്കുക. അടിസ്ഥാന പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്ന 20 ഇനങ്ങൾ ഓരോ പെട്ടിയിലും ഉണ്ടാവും. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ അളവ്, വൈവിധ്യം, ഉയർന്ന നിലവാരം എന്നിവ ഉറപ്പാക്കിയാണ് ഇനങ്ങൾ തിരഞ്ഞെടുത്തത്.
നാളെ, ഡിസംബർ ഏഴിന് എക്‌സ്‌പോ സിറ്റി ദുബൈ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് സന്നദ്ധസേവനം നടത്താം. ഔദ്യോഗിക വെബ്സൈറ്റ് (MBRship.ae) വഴി രജിസ്റ്റർ ചെയ്യാം. നവംബർ 25നാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.