Connect with us

Kerala

ആര്‍ ആര്‍ ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്

1,92,780 കോടിയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആലോചന.

Published

|

Last Updated

തിരുവനന്തപുരം | ആര്‍ ആര്‍ ടി എസു (Regional Rapid Transit System) മായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തത്വത്തില്‍ അനുമതി നല്‍കുന്നതായി വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരിക്കും ആദ്യഘട്ടം. പദ്ധതി സംബന്ധിച്ച് കേന്ദ്രത്തെ അറിയിക്കുകയും ക്ലിയറന്‍സ് ലഭിക്കുന്നതിനായി ചര്‍ച്ച നടത്തുകയും ചെയ്യും. 1,92,780 കോടിയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.

മെട്രോ റെയിലിന് സമാനമായി തൂണുകളിലും ഭൂമിക്കടിയിലൂടെയുമാണ് ആര്‍ ആര്‍ ടി എസ് നിര്‍മിക്കുന്നത്. നഗരത്തിനകത്തെ യാത്രക്കാണ് മെട്രോ ട്രെയിനെങ്കില്‍ ദീര്‍ഘദൂര യാത്രക്കാണ് ആര്‍ ആര്‍ ടി എസ്. വേഗം മെട്രോയെക്കാള്‍ കൂടുതലും അതിവേഗ ട്രെയിനിനെക്കാള്‍ അല്‍പം കുറവുമായിരിക്കും.

 

---- facebook comment plugin here -----

Latest