Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കേണ്ട; എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം

എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Published

|

Last Updated

തിരുവനന്തപുരം| ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ്. രാഹുലിനെ അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍.

മുന്‍ മന്ത്രി ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും കേസുകളില്‍ പ്രതികളാണ്. അതുകൊണ്ടു പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുക. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല. മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം എംഎല്‍എ ഡി കെ മുരളിയാണ് സ്പീക്കര്‍ക്ക് പരാതി കൊടുത്തത്.  പരാതി സ്പീക്കര്‍ നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് കൈമാറി. പരാതിയില്‍ ഈ മാസം 23ന് ഡി കെ മുരളിയെ എത്തിക്സ് കമ്മിറ്റി കേള്‍ക്കും. ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെയും സമിതി കേള്‍ക്കും.

 

Latest