Connect with us

Kerala

ബിഗ് സല്യൂട്ട്, ആ കരുതലിനും ജാഗ്രതക്കും; ബസ് ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് എം വി ഡി

കോഴിക്കോട് കൊടിയത്തൂരില്‍ ഓട്ടോയില്‍ നിന്നിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് ഓടിയ കുട്ടിയെ രക്ഷിച്ചതിനാണ് ഷിനോജിന് എം വി ഡി ആദരവ് നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | ജാഗ്രതയും കരുതലും കൊണ്ട് കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ് (എം വി ഡി). കോഴിക്കോട് കൊടിയത്തൂരില്‍ ഓട്ടോയില്‍ നിന്നിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് ഓടിയ കുട്ടിയെ രക്ഷിച്ചതിനാണ് ഷിനോജിന് എം വി ഡി ആദരവ് നല്‍കിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അരീക്കോട് സ്വദേശിയായ ഡ്രൈവറെ ആദരിച്ചത്. കോഴിക്കോട് കൊടിയത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തയ്യില്‍ ബസിലെ ഡ്രൈവറാണ് ഷിനോജ്.

കുട്ടി ഓടിവരുന്നത് കണ്ട ഷിനോജ് ബസ് റോഡിന്റെ വലത് വശത്തേക്ക് വെട്ടിച്ച് ബ്രേക്കിട്ട് നിര്‍ത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. കൊടിയത്തൂര്‍ മാക്കല്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഓട്ടോയില്‍ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡിന്റെ മറുവശത്തേക്ക് കടന്നു. ഓട്ടോയിലെ സീറ്റില്‍ ഇരുന്ന് പിതാവ് ഓട്ടോ ചാര്‍ജ് കൊടുക്കുന്നതിനിടെ കുട്ടി ഇറങ്ങി അമ്മക്കരികിലെത്താന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

Latest