National
ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്
മൈസുരു | ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു. ആരോ ഓട്ടോറിക്ഷയില്‍ കണ്ടുവന്ന് ഉപേക്ഷിച്ച രണ്ട് റോട്ട് വീലര്‍ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്.
കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്.യുവതിക്ക് ശരീരത്തില്‍ അമ്പതിടങ്ങളില്‍ കടിയേറ്റു. ഏതോ സമ്പന്നന്റെ വീട്ടില്‍ വളര്‍ത്തിയ നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതു കണ്ടവരുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
---- facebook comment plugin here -----


