Connect with us

National

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ആന്ധ്രാ സ്വദേശികളായ കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്

Published

|

Last Updated

ചെന്നൈ  | ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ട് നാല് അയ്യപ്പഭക്തര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

തമിഴ്‌നാട് രാമനാഥപുരത്തുണ്ടായ കാര്‍ അപകടത്തില്‍ ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്.

റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ഥാടകരുടെ കാറില്‍ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്.

Latest