Connect with us

Kerala

പിതാവിനു പിന്നാലെ മകനും ഒമാനില്‍ വാഹനാപകടത്തില്‍ മരണം

കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ചെറിയ കുമ്പളം വാഴയില്‍ അസ്ഹര്‍ ഹമീദ്(35) ആണ് മരിച്ചത്. അസ്ഹര്‍ ഹമീദിന്റെ പിതാവ് ഏതാനും വര്‍ഷം മുന്‍പ് ഓമാനിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത് 

Published

|

Last Updated

കോഴിക്കോട് | പിതാവ് വാഹനാപകടത്തില്‍ മരിച്ച അതേ പ്രവാസ മണ്ണില്‍ മകനും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ചെറിയ കുമ്പളം വാഴയില്‍ അസ്ഹര്‍ ഹമീദ്(35) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ബിസിനസ് ആവശ്യാര്‍ത്ഥം സുഹാറില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഒമാനിലെ ഖാബൂറയില്‍ അപകടമുണ്ടായത്. അസ്ഹര്‍ ഹമീദ് സഞ്ചരിച്ച കാര്‍ ഖാബൂറയില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു.

അസ്ഹര്‍ ഹമീദിന്റെ പിതാവ് ഏതാനും വര്‍ഷം മുന്‍പ് ഓമാനിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. മസ്‌കത്തില്‍ ബിസിനസ് ചെയ്യുന്ന അസ്ഹര്‍ ഹമീദ്, റൂവി ഹോണ്ട റോഡിലെ അപാര്‍ട്ട്‌മെന്റില്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകള്‍: ദനീന്‍. മൃതദേഹം ഖാബൂറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest