Connect with us

National

ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ അന്വേഷണം ആരംഭിച്ച് വ്യോമയാനമന്ത്രാലയം; സമിതിയില്‍ നാലംഗ ഉദ്യോഗസ്ഥര്‍

ഇന്നും സര്‍വീസുകള്‍ മുടങ്ങുമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ അന്വേഷണം ആരംഭിച്ച് വ്യോമയാനമന്ത്രാലയം. ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ ഹാജരാകണം. ഇന്നും സര്‍വീസുകള്‍ മുടങ്ങുമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ മുന്നൊരുക്കങ്ങളെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ww.cial.aero ലിങ്ക് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സര്‍വ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാനാണ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭൂരിഭാഗം ഇന്‍ഡിഗോ സര്‍വ്വീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു. 11 മണിക്കൂര്‍ വരെ വൈകിയാണ് സര്‍വ്വീസ് നടത്തിയ വിമാനങ്ങള്‍ യാത്ര തുടങ്ങിയത്.

 

 

Latest