Uae
മെട്രോ കപ്പ് സീസൺ 2 ഫുട്‌ബോളിൽ ഷെൽകോൺ വെള്ളുവനാടിന് വിജയം; മെഗാ ഫാമിലി മീറ്റ് ശ്രദ്ധേയമായി
ജലീൽ മെട്രോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ദുബൈ|പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകനായ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ കപ്പ് സീസൺ 2 ഫുട്‌ബോൾ ടൂർണമെന്റിൽ ഷെൽകോൺ വെള്ളുവനാട് കിരീടം നേടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹസീന ചിത്താരിയെയാണ് ഷെൽകോൺ വെള്ളുവനാട് പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4 നെതിരെ 5 ഗോളുകൾക്ക് ഷെൽകോൺ വെള്ളുവനാട് വിജയം ഉറപ്പിക്കുകയായിരുന്നു. ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന മെഗാ ഫാമിലി മീറ്റ് പരിപാടി കൂടുതൽ ജനശ്രദ്ധ നേടി. കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
പുഡ്ഡിങ് മത്സരം: ഫമീന ഒന്നാം സ്ഥാനവും, റഹീന ബിൻത് മൂസ രണ്ടാം സ്ഥാനവും, ഹാജറ മൂന്നാം സ്ഥാനവും നേടി. മെഹന്തി മത്സരം: ഫായിസ ഒന്നാം സ്ഥാനവും, നെഹ ഫാത്തിമ എം കെ രണ്ടാം സ്ഥാനവും, ഫാത്തിമത്ത് സുഹ്‌റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജലീൽ മെട്രോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മെട്രോ ഗ്രൂപ്പ് എം ഡി മുജീബ് മെട്രോ , സേഫ് ലൈൻ എം ഡി ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ , ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് നിസാർ തളങ്കര, ഇന്ത്യൻ ഫുടബോൾ താരംമുഹമ്മദ് റാഫി, മഹമൂദ് തലാൽ, ബിഗ് ബോസ് വിന്നർ അനുമോൾ , സിനിമാ താരം ഷിയാസ് കരീം, തോംസൺ ഗ്രൂപ്പ് ഡയറക്ടർ ബിജു തോമസ്, സുധാകർ ഷെട്ടി, ആസിഫ് സികെ, ഹസ്സൻ യാഫ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ജാഫർ ബേങ്ങച്ചേരി, ഇസ്മായിൽ ടിവി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഇബ്രാഹീം ഖലീൽ, അഫ്സൽ മൊട്ടമ്മൽ, സലാം കന്യാപടി, ടിആർ ഹനീഫ്, ഡോക്ടർ ഇസ്മായീൽ, അസർ ചിത്താരി, ഹൈദർ അലി എന്നിവർ സംസാരിച്ചു. സൈനുദ്ധീൻ സ്വാഗതവും, താജുദ്ധീൻ അക്കര നന്ദിയും പറഞ്ഞു.
ആബിദ് കണ്ണൂരിന്റെ നേതൃത്വത്തിൽ ഗാനമേളയും അറബി വംശജരുടെ പരമ്പരാഗത പലഹാരമായ ലുകൈമത് സ്റ്റാളും ഒരുക്കിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ഹസീന ചിത്താരി സംഘടിപ്പിച്ച ടൂർണമെന്റും ഫാമിലി മീറ്റും പ്രവാസി മലയാളികൾക്ക് മികച്ച അനുഭവമായി.



