Saudi Arabia
മയക്ക് മരുന്ന് കടത്ത് ; സഊദിയില്‍ ഒരാളുടെ വധശിക്ഷ നടപ്പിലാക്കി
ഹെറോയിനും മെത്താംഫെറ്റാമൈനും രാജ്യത്തേക്ക് കടത്തിയ സംഭവത്തിലാണ് വധശിക്ഷ
മക്ക | നിരോധിത മയക്ക് മരുന്നായ ഹെറോയിനും മെത്താംഫെറ്റാമൈനും രാജ്യത്തേക്ക് കടത്തിയ സംഭവത്തില്‍ ഒരാളുടെ വധ ശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഹഖ് നവാസ് സര്‍ മുഹമ്മദെന്ന പാകിസ്ഥാന്‍ പൗരന്‍ന്റെ വധശിക്ഷയാണ് മക്കയില്‍ വെച്ച് നടപ്പിലാക്കിയത്. മയക്ക് മരുന്ന് കടത്തിനിടെ ഇദ്ദേഹം സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു .അന്വേഷണത്തില്‍ കുറ്റം തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുയും ചെയ്തതോടെ സഊദി റോയല്‍ കോര്‍ട്ട് ഉത്തരവിടുകയും വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
---- facebook comment plugin here -----




