Connect with us

Ongoing News

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

ടയറിന്റെ പഞ്ചറുമാറ്റുന്നതിനായി ഡ്രൈവര്‍ കടയന്വേഷിച്ച് പോയിരുന്നപ്പോഴായിരുന്നു അപകടം.

Published

|

Last Updated

തിരുവനന്തപുരം |  ടയര്‍ പഞ്ചയറായതതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട സിമെന്റലോറിയുടെ പിന്നില്‍ ബൈക്കിടിച്ചു ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു . നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ പിവിജയന്റെയും പുഷ്പലതയുടെയും മകന്‍ വി പി വിനീഷ് ( 28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെ കോവളം ട്രാഫിക് സിഗ്നല്‍ കഴിഞ്ഞുളള ഭാഗത്തായിരുന്നു അപകടം.

നിര്‍മാണ കമ്പയുടെ സൂപ്പര്‍വൈസറായിരുന്നു മരിച്ച വിനീഷ്. രാവിലെ പെരുമ്പഴൂതൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകവെയായിരുന്നു അപകടം. ലോറി കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് സിമെന്റ് കയറ്റിവന്ന ലോറി കോവളം സിഗ്നല്‍ കഴിഞ്ഞതോടെ ടയര്‍ പഞ്ചറായി റോഡിന്റെ വലതുഭാഗത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ടയറിന്റെ പഞ്ചറുമാറ്റുന്നതിനായി ഡ്രൈവര്‍ കടയന്വേഷിച്ച് പോയിരുന്നപ്പോഴായിരുന്നു അപകടം. ലോറിയുടെ പിന്നിലിടിച്ച് വിനിഷീന്റെ ഹെല്‍മെറ്റ് തെറിച്ചുപോയിരുന്നു. ലോറിയുടെ അടിഭാഗത്ത് തെറിച്ച് വീണ വിനീഷിനെ നാട്ടുകാരും കോവളം പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. .

 

Latest