Kerala
ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷണം; അഞ്ചംഗസംഘം അറസ്റ്റില്‍
പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് വാഹനത്തിലും ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു
പാലക്കാട്| ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്ന അഞ്ചംഗസംഘത്തെ പിടികൂടി പോലീസ്. സംഘത്തെ പിടികൂടാനുളള ശ്രമത്തിനിടെ പോലീസ് വാഹനത്തിലും ഇടിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസുകാര്‍ പിന്തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. വാണിയംപാറയില്‍ വച്ചാണ് വാഹനവും സംഘത്തെയും പോലീസ് പിടിക്കൂടിയത്.
പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്ന് മാരകായുധങ്ങളും വടക്കാഞ്ചേരി പോലീസ് കണ്ടെത്തി. വാഹനത്തിന്റെ വലത് വശത്ത് പ്രത്യേകം നിര്‍മിച്ച ടാങ്കുകളും മോട്ടറുകളും ഡീസല്‍ മോഷ്ടിക്കാനായി ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ച്ചയായി റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ഡീസല്‍ മോഷണം പോകുന്നെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പോലീസ് പിടികൂടിയത്.



