Connect with us

അഴിമതിയെ തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സ്ഥാപനത്തിന് ആവശ്യമായത് ആഢംബര വാഹനങ്ങളല്ല, മറിച്ച്, അചഞ്ചലമായ ധാർമികതയും, കാര്യക്ഷമതയുള്ള പ്രവർത്തന സംവിധാനവുമാണ്. ലോകായുക്ത തങ്ങളുടെ ഈ തീരുമാനം പുനഃപരിശോധിക്കണം. പൊതുപണം ലാളിത്യത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ സ്ഥാപനത്തിനുണ്ട്. അല്ലെങ്കിൽ, ലോകായുക്ത എന്ന സ്ഥാപനം അതിന്റെ ലക്ഷ്യത്തിൽ നിന്ന് അകന്ന്, അധികാര ദുർവിനിയോഗത്തിന്റെയും ആഡംബര ഭ്രമത്തിന്റെയും മറ്റൊരു ഉദാഹരണമായി മാറുമെന്നതിൽ തർക്കമില്ല.

---- facebook comment plugin here -----

Latest