Connect with us

Saudi Arabia

ലോകത്തിലെ ആദ്യ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ സഊദിയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടന്നു

68 വയസ്സുള്ള രോഗിയിലാണ് റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് 4.5 സെന്റീമീറ്റര്‍ നീളമുള്ള ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്ത അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തിയത്

Published

|

Last Updated

റിയാദ് |  ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ഇന്‍ട്രാക്രാനിയല്‍ ട്യൂമര്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി സഊദി തലസ്ഥനമായ റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ റോബോട്ടിക് വൈദ്യശാസ്ത്രത്തിലെ ചരിത്രപരമായ കുതിച്ചുചാട്ടത്തില്‍ ഇടം നേടി.

കഠിനമായ തലവേദനയും ഏകാഗ്രതയും നഷ്ടപ്പെട്ടുകൊണ്ടിരുന്ന 68 വയസ്സുള്ള രോഗിയിലാണ് റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് 4.5 സെന്റീമീറ്റര്‍ നീളമുള്ള ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്ത അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തിയത് .24 മണിക്കൂറിനുള്ളില്‍ രോഗി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു.പരമ്പരാഗത മസ്തിഷ്‌ക ശസ്ത്രക്രിയകളേക്കാള്‍ ഏകദേശം നാലിരട്ടി വേഗതയില്‍ രോഗി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു .തലയോട്ടിയിലെ അടിസ്ഥാന ട്യൂമറുകളെക്കുറിച്ചുള്ള കെഎഫ്എസ്എച്ച്ആര്‍സി കണ്‍സള്‍ട്ടന്റും ലീഡ് സര്‍ജനുമായ ഡോ. ഹമൂദ് അല്‍-ദഹാഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്

റോബോട്ടിക് സംവിധാനം അസാധാരണമായ കൃത്യതയും നിയന്ത്രണവും നല്‍കിയിട്ടുണ്ടെന്നും, ഇത് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയോടെ നിര്‍ണായക ന്യൂറോവാസ്‌കുലര്‍ ഘടനകളെ നാവിഗേറ്റ് ചെയ്യാന്‍ സര്‍ജന്മാരെ പ്രാപ്തമാക്കി,ആഗോള വൈദ്യശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കെഎഫ്എസ്എച്ച്ആര്‍സിയുടെ നേട്ടത്തെ പ്രതിഫലിപ്പിക്കുന്നതായും ഡോ. ഹമൂദ് പറഞ്ഞു

ഒരു 3ഡി ഒപ്റ്റിക്കല്‍ സിസ്റ്റത്തിന്റെ നേതൃത്വത്തില്‍, ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ, തലച്ചോറിന്റെ വ്യക്തവും വലുതുമായ കാഴ്ച കാണാന്‍ ശസ്ത്രക്രിയാ വിദഗ്ധരെ പ്രാപ്തരാക്കുകയും, നൂതന ഇമേജ്-ഗൈഡഡ് നാവിഗേഷന്‍ സാങ്കേതികവിദ്യ തലച്ചോറിന്റെ സുപ്രധാന ഭാഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കൃത്യമായ ട്യൂമര്‍ നീക്കം ഉറപ്പാക്കുകയും ചെയ്തു.ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ഹൃദയമാറ്റ ശസ്ത്രക്രിയയും റോബോട്ടിക് കരള്‍ മാറ്റിവയ്ക്കലും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ വെച്ച് നടത്തിയിരുന്നു, ആദ്യ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തുക വഴി റോബോട്ടിക് മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയകള്‍ക്കുള്ള ലോകത്തിലെ മുന്‍നിര കേന്ദ്രങ്ങളില്‍ ഒന്നായി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ 2025-ല്‍ മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഒന്നാം സ്ഥാനത്തും ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ആഗോളതലത്തില്‍ 15-ാം സ്ഥാനവും നേടിയിട്ടുണ്ട്. ബ്രാന്‍ഡ് ഫിനാന്‍സ് 2024 മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യവത്തായ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായും അംഗീകാരം ലഭിച്ചു. ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍, സ്മാര്‍ട്ട് ആശുപത്രികള്‍ , സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ എന്നിവയുടെ പട്ടികകയിലും ഇടം നേടിയിട്ടുണ്ട്

 

---- facebook comment plugin here -----

Latest