Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിധി

നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

Published

|

Last Updated

കൊച്ചി | രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിധി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിധി പ്രസ്താവിക്കുന്ന ദിവസം എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

ഒരു സ്ത്രീ നടത്തിയ അതി ധീരമായ പോരാട്ടത്തിന്റെ ഫലമാണ് ജനം കാത്തിരിക്കുന്നത്.

  • 28 സാക്ഷികള്‍ നിര്‍ണായക ഘട്ടത്തില്‍ കൂറുമാറി
  • പ്രതികള്‍ ഓരോരുത്തരായി കോടതിയില്‍ പ്രവേശിച്ചു
  • ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയില്‍ എത്തി
  • എട്ടാം പ്രതി ദിലീപ് കോടതിയില്‍ എത്തി
  • വക്കീല്‍ ഓഫീസില്‍ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചില്ല
  • ആത്മവിശ്വാസമെന്ന് അഡ്വ. ടി ബി മിനി
  • സംഭവത്തില്‍ ഗൂഢാലോചന സംശയം ആദ്യം ഉന്നയിച്ചത് മഞ്ജുവാര്യര്‍
  • നിയമ പോരാട്ടം നീണ്ടുനിന്നത് 3,215 ദിവസം
  • ദിലീപ് അഭിഭാഷകന്റെ ഓഫീസില്‍
  • കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം
  • ഒന്നാം പ്രതി പള്‍സര്‍സുനി വീട്ടില്‍ ഇല്ല
  • ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ നിര്‍ണായകം
  • നിര്‍ണായകമായത് സാക്ഷി മൊഴികള്‍
  • ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു
  • സൂത്ര ധാരന്‍ അഴിക്കുള്ളിലാവുമോ ?
  • ചരിത്ര വിധി 11 മണിക്ക്‌
  • ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയില്‍ എത്തി
  • പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്

 

Latest