Kerala
താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് പ്രതിഷേധക്കാര്‍ തീയിട്ടു; സംഘര്‍ഷത്തില്‍ സമരക്കാര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്
പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കോഴിക്കോട് | താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ പ്രദേശവാസികളുടെ സമരം അക്രമത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ പ്ലാന്റിന് തീയിട്ടു. പ്രതിഷേധക്കാരും പോലീസും ഏറ്റ്മുട്ടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഫ്രഷ്‌കട്ട് സ്ഥാപനത്തിന്റെ കട്ടിപ്പാറയിലെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്
കോഴിമാലിന്യ പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ സമരക്കാര്‍ക്ക് പരുക്കേറ്റു. സമരക്കാരുടെ കല്ലേറില്‍ കോഴിക്കോട് റൂറല്‍ എസ്പി അടക്കം നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.