Connect with us

വിദ്യാഭ്യാസ രംഗത്ത് കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇതോടെ ഇല്ലാതാകുമെന്ന സി പി ഐ അടക്കമുള്ളവരുടെ എതിർപ്പ് തീർച്ചയായും ന്യായാമാണ്. ഭൗതികമായ പുരോഗതിക്കപ്പുറം, വിദ്യാഭ്യാസത്തിന്റെ ബൗദ്ധികവും മൂല്യപരവുമായ അടിത്തറയെ തകർക്കുന്ന ഒന്നിന് വേണ്ടി കീഴടങ്ങുന്നത് മതേതര കേരളത്തിന് ഒട്ടും ഗുണകരമാകില്ല. വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം സ്വീകരിക്കുന്നത് കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടാവരുതെന്ന് ഇടതുപക്ഷ ജനാധിപത്യ സർക്കാർ ഓർക്കണം. നിയമപരമായ പോരാട്ടങ്ങളിലൂടെയും ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിച്ചും ഈ വിഹിതം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. അടിയറവ് പറയുന്നതിന് പകരം, മതേതര വിദ്യാഭ്യാസം എന്ന കേരളത്തിന്റെ ബദൽ കാഴ്ചപ്പാടിൽ സർക്കാർ ഉറച്ചുനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുമ്പോൾ, സംസ്ഥാനത്തിന്റെ പ്രത്യേകതകളും നയങ്ങളും സംരക്ഷിക്കാൻ നിയമപരമായ വ്യവസ്ഥകൾ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണ്. രണ്ട് ലക്ഷം കോടി രൂപയോളം വരുന്ന ബജറ്റ് അവതരിപ്പിക്കുന്ന കേരളം, കേവലം 1500 കോടി രൂപക്ക് വേണ്ടി നമ്മുടെ മതേതര, ജനാധിപത്യ സങ്കൽപ്പങ്ങളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നീക്കമെന്ന് പറയാതെ വയ്യ.

---- facebook comment plugin here -----

Latest