ആഗോള തലത്തിലും ആഭ്യന്തര വിപണിയിലും സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഓരോ മണിക്കൂറിലും വില മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വർണം എന്നത് അപ്രാപ്യമായ ഒരു സ്വപ്നമായി മാറുമോ എന്ന ആശങ്കയാണ് ഈ വിലവർദ്ധനവ് ഉയർത്തുന്നത്.
ഇന്നത്തെ റിപ്പോർട്ടുകൾ പ്രകാരം സ്വർണവിലയിൽ 800 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് ഇന്ന് 94,920 രൂപയാണ് വില. രാവിലെയും ഉച്ചക്കും 400 രൂപ വീതം വർധിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. ഗ്രാമിന് 11,815 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 9760 രൂപയും വെള്ളി ഗ്രാമിന് 196 രൂപയുമാണ് വില.
---- facebook comment plugin here -----