Connect with us

Kerala

ആര്‍ എസ് എസ് ശാഖയില്‍ ലൈംഗിക പീഡനം; അനന്തു സജിയുടെ മരണമൊഴി വീഡിയോ പുറത്ത്

നാല് വയസ്സു മുതല്‍ നിരന്തര ലൈംഗീക പീഡനനത്തിനിരയായി. നിതീഷ് മുരളീധരന്‍ എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും പോസ്റ്റില്‍ അനന്തു പറഞ്ഞു

Published

|

Last Updated

കോട്ടയം | ആര്‍ എസ് എസ് ശാഖയില്‍ ലൈംഗിക പീഡനമേറ്റെന്ന വെളിപ്പെടുത്തല്‍ നടത്തി ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു സജിയുടെ മരണമൊഴി വീഡിയോ പുറത്ത്. ഇസ്റ്റാഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തു പോസ്റ്റ് ചെയ്ത വീഡിയോ ഇന്നാണ് പുറത്തുവന്നത്.

നാല് വയസ്സു മുതല്‍ നിരന്തര ലൈംഗീക പീഡനനത്തിനിരയായി. നിതീഷ് മുരളീധരന്‍ എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും പോസ്റ്റില്‍ അനന്തു പറഞ്ഞു. ആര്‍ എസ് എസു കാരുമായി ഇടപെഴകരുതന്നും അവര്‍ കുട്ടികളെ ലൈഗീകമായി ചൂഷണം ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു.

താന്‍ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നു. ആര്‍ എസ് എസ് കാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ് ആണെന്നും നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും പറയുന്നു. പ്രതി ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേരുപറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു.

നിതീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൌണ്ടും അപ്രത്യക്ഷമായി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. കോട്ടയം സ്വദേശി ഐ ടി പ്രൊഫഷണല്‍ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. നാല് വയസുളളപ്പോള്‍ തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒ സി ഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.

 

Latest