Connect with us

Kerala

ഷാഫിക്ക് പരുക്കേറ്റതിനു പിന്നില്‍ യു ഡി എഫ്; കൊല്ലാനും കലാപമുണ്ടാക്കാനുമായിരുന്നു ശ്രമം: ടി പി രാമകൃഷ്ണന്‍

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിച്ചത്. ഷാഫി അക്രമികള്‍ക്കൊപ്പം നിന്നു. മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ ഒരാള്‍ക്ക് എങ്ങനെ സംസാരിക്കാനാവുമെന്നും രാമകൃഷ്ണന്‍.

Published

|

Last Updated

കോഴിക്കോട്‌ | കോണ്‍ഗ്രസ്സ് നേതാവ് ഷാഫി പറമ്പിലിന് പരുക്കേറ്റതിനു പിന്നില്‍ യു ഡി എഫ് ആണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പോലീസിനെ ആക്രമിക്കാന്‍ ഷാഫി നേതൃത്വം നല്‍കി.

കൊല്ലാനും കലാപമുണ്ടാക്കാനുമായിരുന്നു ശ്രമം. പേരാമ്പ്രയില്‍ എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാമകൃഷ്ണന്‍. മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ ഒരാള്‍ക്ക് എങ്ങനെ സംസാരിക്കാനാവും. റൂറല്‍ എസ് പിയെയും എല്‍ ഡി എഫ് കണ്‍വീനര്‍ പരോക്ഷമായി വിമര്‍ശിച്ചു. ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചാഞ്ചാട്ടമാണ്. നിരപരാധികള്‍ക്കു മേല്‍ കുറ്റം ചുമത്തരുത്.

എന്നാല്‍, പോലീസ് നടപടിയെ ന്യായീകരിക്കാനും രാമകൃഷ്ണന്‍ തയ്യാറായി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിച്ചത്. സംഘര്‍ഷ സ്ഥലത്ത് എത്തിയാല്‍ ജനപ്രതിനിധികള്‍ പോലീസിനോട് സംസാരിക്കണം. അതുണ്ടായില്ല. ഷാഫി അക്രമികള്‍ക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി എം പിയായത് നാടിന്റെ കഷ്ടകാലമാണെന്ന് സി പി എം നേതാവ് ഇ പി ജയരാജന്‍ പറഞ്ഞു. മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയുള്ളൂ. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി.

Latest