Ongoing News
യുഡിഎഫില്‍ ചേരാന്‍ അപേക്ഷ കൊടുത്തിട്ടില്ല; വി ഡി സതീശനെ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരന്‍
യുഡിഎഫ് നേതാക്കളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍
തിരുവനന്തപുരം | കേരള കാമരാജ് കോണ്‍ഗ്രസ് യുഡിഎഫിലേക്കില്ലെന്നും എന്‍ഡിഎയില്‍ തുടരുമെന്നും പാര്‍ട്ടി നേതാവും വിഎസ്ഡിപി ചെയര്‍മാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍. യുഡിഎഫില്‍ചേരാന്‍ അപേക്ഷ കൊടുത്തിട്ടില്ല. അല്ലാത്ത പക്ഷം യുഡിഎഫ് നേതൃത്വം അത് പുറത്തുവിടണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. താന്‍ എന്‍ഡിഎയില്‍ വൈസ് ചെയര്‍മാനാണ്. പതിനാാലം വയസ്സുമുതല്‍ താന്‍ സ്വയം സേവകനാണ്. ഇപ്പോഴും അങ്ങനെ തന്നെയാന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
എന്‍ഡിഎയില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഘടകകക്ഷികളെ വേണ്ട വിധം മാനിക്കാത്ത ബിജെപിയുടെ പ്രവര്‍ത്തനത്തോട് അഭിപ്രായവ്യത്യാസമുണ്ട്. അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള കരുത്ത് തനിക്കുണ്ട്. അല്ലെങ്കില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും. താനിങ്ങനെ അപേക്ഷ കൊടുത്തു എന്നു പറയുന്നത് ശരിയല്ല. യുഡിഎഫ് നേതാക്കളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. മുന്നണി മാറാന്‍ വിഎസ്ഡിപിക്ക് പ്രതിനിധി സഭ കൂടണം. പാര്‍ട്ടിക്ക് സംസ്ഥാന കമ്മിറ്റി കൂടാതെ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു
പി വി അന്‍വറിനും സി കെ ജാനുവിനും ഒപ്പം വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പറഞ്ഞിരുന്നു.
അതേ സമയം അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് തീരുമാനമാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മലക്കം മറച്ചിലിന് കാരണമെന്നാണ് അറിയുന്നത്.



