Kerala
മുത്തങ്ങ വെടിവെപ്പ് യുഡിഎഫ് കാലത്തെന്നത് യാഥാര്‍ഥ്യം; ശേഷം ഉണ്ടായത് അനുകൂല സമീപനം: സി കെ ജാനു
ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് യുഡിഎഫാണ്.
വയനാട് | എന്‍ഡിഎയില്‍ നിന്നും കടുത്ത അവഗണന നേരിട്ടതായി സി കെ ജാനു. അതേ സമയം എല്ലാവരേയും ഒപ്പം നിര്‍ത്തുന്ന സമീപനമാണ് യുഡിഎഫിന്റേതെന്നും സി കെ ജാനു പറഞ്ഞു. യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അവര്‍. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് യുഡിഎഫാണ്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണെന്നും സി കെ ജാനു പറഞ്ഞു
മുത്തങ്ങ വെടിവെപ്പുണ്ടായത് യുഡിഎഫ് കാലത്താണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്.കഴിഞ്ഞ ഒമ്പതു വര്‍ഷമായി സംസ്ഥാനത്ത് തുടരുന്നത് ജനവിരുദ്ധ സമീപനമാണെന്നും സി കെ ജാനു ആരോപിച്ചു



