Connect with us

Education

പഞ്ചാബ് മര്‍കസ് ഉദ്ഘാടനത്തിന് പ്രൗഢാരംഭം

പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം മര്‍കസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പുതിയ കേന്ദ്രമാകും

Published

|

Last Updated

പഞ്ചാബ് മര്‍കസ് ഉദ്ഘാടന സമ്മേളനത്തിന് എത്തിയ മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് പ്രദേശവാസികള്‍ നല്‍കിയ വരവേല്‍പ്പ്.

പഞ്ചാബ് | സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മര്‍കസ് അമ്പതാം വാര്‍ഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി പഞ്ചാബിലെ സര്‍ഹിന്ദില്‍ നിര്‍മ്മിച്ച മര്‍കസ് ഇമാം റബ്ബാനി സെന്‍ട്രല്‍ കാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിന് പ്രൗഢാരംഭമായി. പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം മര്‍കസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പുതിയ കേന്ദ്രമാകും.

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കാമ്പസില്‍ റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ കേന്ദ്രവും ഗൈഡന്‍സ് സെന്ററും പബ്ലിക് ലൈബ്രറിയും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള സീസണല്‍ ട്രെയിനിംഗ് പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുണ്ടാവുക. മര്‍കസിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന ഐറിസ് ഫൗണ്ടേഷന് കീഴില്‍ ഇരുപത്തി അഞ്ച് വില്ലേജുകളിലായി നടന്ന് വരുന്ന അറുപതോളം സാംസ്‌കാരിക കേന്ദ്രങ്ങള്‍, മൈക്രോ ലേണിംഗ് സെന്റുകള്‍,ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മദ്രസകള്‍,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ആസ്ഥാനമായി മാറുന്ന കാമ്പസിന്റെ ഉദ്ഘാടന പരിപാടികള്‍ ഇന്നലെ രാവിലെ നടന്ന ഇമാം റബ്ബാനി ദര്‍ഗ സിയാറത്തോടെ ആരംഭിച്ചു. സര്‍ഹിന്ദ് ഖലീഫ സയ്യിദ് സ്വാദിഖ് റസാ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഫവാദ് സര്‍ഹിന്ദി, മൗലാന ഫാറൂഖ് ലുധിയാനവി, സൂഫി അസ്ലം ചിശ്തി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

വൈകീട്ട് നാല് മണിക്ക് നടന്ന പതാക ഉയര്‍ത്തലിന് പീര്‍ സയ്യിദ് നൂറാനി ഷാ നേതൃത്വം നല്‍കി. മൗലാന മുതീഉറഹ്മാന്‍ , മൗലാന ശംസ് റസാ മര്‍കസി തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് നടന്ന എസ് എസ് എഫ് പഞ്ചാബ് സ്റ്റേറ്റ് ‘ഇന്‍സ്റ്റാളേഷന്‍’ കാമ്പ് നാഷണല്‍ സെക്രട്ടറി ദില്‍ഷാദ് അഹ്മദ് കാശ്മീര്‍ ഉദ്ഘാടനം ചെയ്തു.ദേശീയ നേതാക്കളായ ശരീഫ് ബാംഗ്ലൂര്‍, ശാഫി നൂറാനി , സി.പി.സ്വാദിഖ് നൂറാനി, ശാഹിദ് നിസാമി എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് രാവിലെ നടക്കുന്ന എജ്യു സമ്മിറ്റ് ജാമിഅ മില്ലിയ്യ ഡിപാര്‍ട്‌മെന്റ് ഓഫ് കെമിസ്ട്രി പ്രൊഫസര്‍ സൈഫ് ചൗദരി ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് റോഷന്‍ നൂറാനി കീനോട്ട് അഡ്രസും ശൗക്കത്ത് ബുഖാരി കാശ്മീര്‍, സുഹൈറുദ്ദീന്‍ നൂറാനി ബംഗാള്‍ , സിദ്ദീഖ് നൂറാനി മധ്യപ്രദേശ് തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പേപ്പറുകളും അവതരിപ്പിക്കും. എം- ഹാന്‍ഡ്‌സ് എന്‍.ജി.ഒ സമ്മിറ്റിന് സി.പി. സിറാജ് സഖാഫി, ഉബൈദ് നൂറാനി ഗുജറാത്ത്, ജലാല്‍ നൂറാനി, സയ്യിദ് മുഅമ്മില്‍ ബാഹസന്‍ നൂറാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രണ്ട് മണിക്ക് നടക്കുന്ന ഉലമാ സമ്മേളനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് രാജ്യത്തിന്റെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതരായ മൗലാന സയ്യിദ് ഫരീദ് ഷാ കാശ്മീര്‍, മൗലാന മുഫ്തി അഹസനുല്‍ ഹുദ മിസ്ബാഹി ലുധിയാന, മൗലാന മുഹമ്മദ് ബഖാര്‍ അലി നഈമി, മൗലാന മുഫ്തി അശ്ഫാഖുല്‍ ഖാദിരി, മൗലാന മുഫ്തി തസ്ലീം റസാ ഡല്‍ഹി, മൗലാന റമളാന്‍ നഈമി ബതിന്‍ഡ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. അഞ്ച് മണിക്ക് നടക്കുന്ന റബ്ബാനി ദസ്താര്‍ബന്തിക്ക് സയ്യിദ് ത്വാഹാ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.ആസഫ് നൂറാനി ,ഫാളില്‍ നൂറാനി, ഉസാമ നൂറാനി തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂക്കര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഇന്റര്‍ഫെയ്ത് ഡയലോഗില്‍ ഫതേഹ്ഗഢ് സിക് ഗുരുദ്വാര്‍ ഹെഡ് ഗ്രന്ഥി ഹര്‍പല്‍ സിംഗ് സ്‌നേഹസന്ദേശം കൈമാറും. ഡല്‍ഹി മുന്‍ കാമ്പിനറ്റ് മിനിസ്റ്റര്‍ ഇംറാന്‍ ഹുസൈന്‍ ,സിപത്തന എം എല്‍ എ രൂപീന്ദര്‍ സിംഗ് ഹാബി ,ഫതേഹ്ഗഢ് എം എല്‍ എ ലക്ബീര്‍ സിംഗ് റായിജി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി , പീര്‍ സയ്യിദ് നിഅമതുള്ള ശാ ജീലാനി,മുഫ്തി അബ്ദുഹീം അക്ബരി , ഉമറലി സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. മജീദ് കക്കാട്, അബൂ സ്വാലിഹ് സഖാഫി, സയ്യിദ് സുഹൈല്‍ നൂറാനി അവേലം, അബ്ദുറഷീദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. ഫാളില്‍ നൂറാനി സ്വാഗതവും അന്‍സാര്‍ റബ്ബാനി നന്ദിയും പറയും.

 

---- facebook comment plugin here -----

Latest