Kerala
അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍
നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ പ്രചരിപ്പിച്ച കേസിലാണ് പോലീസ് നടപടി
തൃശൂര്‍ | അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ സിറ്റി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ പ്രചരിപ്പിച്ച കേസിലാണ് പോലീസ് നടപടി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മൂന്നു പ്രതികള്‍ക്കെതിരെ കേസെടുത്തത്. വീഡിയോ ഇരുന്നൂറിലേറെ സൈറ്റുകളില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും. സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും വീഡിയോ മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വീഡോയോ നീക്കം ചെയ്യാത്തതിന്റെ പേരിലാണ് അറസ്റ്റ്.
---- facebook comment plugin here -----




