Connect with us

Kerala

സി ആര്‍ മഹേഷ് എം എല്‍ എയില്‍ നിന്നുണ്ടായത് തിക്താനുഭവങ്ങള്‍; യു ഡി എഫ് ചെയര്‍മാന്‍ പദവി രാജിവച്ച് തൊടിയൂര്‍ രാമചന്ദ്രന്‍

കൊല്ലം ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ സി രാജന് രാജിക്കത്ത് കൈമാറി. സി ആര്‍ മഹേഷ് എം എല്‍ എ അവഗണിക്കുന്നതായി ആരോപിച്ചാണി രാജി.

Published

|

Last Updated

കരുനാഗപ്പള്ളി | കരുനാഗപ്പള്ളി നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിപ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് നേതാവ് തൊടിയൂര്‍ രാമചന്ദ്രന്‍. സി ആര്‍ മഹേഷ് എം എല്‍ എ അവഗണിക്കുന്നതായി ആരോപിച്ചാണ് രാജി. കൊല്ലം ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ സി രാജന് രാജിക്കത്ത് കൈമാറി.

കഴിഞ്ഞ 15 വര്‍ഷത്തോളമായി യു ഡി എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ്. യു ഡി എഫ് നേതൃത്വത്തില്‍ നടത്തിയ എല്ലാ പരിപാടികളും വിജയകരമാക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സി ആര്‍ മഹേഷിന്റെ ഭാഗത്തു നിന്നുണ്ടായ തിക്താനുഭവങ്ങള്‍ സഹിക്കാനാകുന്നതില്‍ അപ്പുറമാണ്. ഏകാധിപതിയെ പോലെയാണ് എം എല്‍ എ പെരുമാറുന്നത്. കടുത്ത പീഡനവും അവഗണനയും സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് നേതൃത്വത്തിന് നല്‍കിയ കത്തില്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചിരുന്നു. രാജിക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റിന് കൈമാറി.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ അധ്യക്ഷന്‍, കെ പി സി സി സാംസ്‌കാരിക സഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി സസി ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരന്‍.

 

 

Latest