Connect with us

Kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കേസില്‍ കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

Published

|

Last Updated

കൊച്ചി | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസയച്ച് ഹൈക്കോടതി. കേസില്‍ കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍. സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും വിധി നിയമവിരുദ്ധമാണെന്നും ഉന്നയിച്ചാണ് അപ്പീല്‍. പോലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. എസ് സി, എസ് ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നും അപ്പീലില്‍ പറയുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കേസ്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആറ് നേതാക്കള്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest