Kerala
ബലാത്സംഗകേസ്; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു
ഹരജി കോടതി നാളെ പരിഗണിക്കും.
കൊച്ചി| ബലാത്സംഗകേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് രാജീവ് വഴിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി കോടതി നാളെ പരിഗണിക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. രാഹുല്‍ ഇന്നലെ കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയില്‍ പരിശോധന നടത്തിയിരുന്നു. കുടകിലും രാഹുലിന് സഹായം ലഭിച്ചെന്നാണ് പോലീസിന് കിട്ടിയ വിവരം. കര്‍ണാടകയില്‍ എസ്‌ഐടി സംഘം തിരച്ചില്‍ തുടരുകയാണ്.




