Connect with us

Kerala

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്നില്ല, സര്‍ക്കാര്‍ വിശദീകരണം നല്‍കും; കെ ജയകുമാര്‍

സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്നാണ് ഡോ. ബി അശോകിന്റെ ഹരജിയില്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം| സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന ഡോ. ബി അശോകിന്റെ ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ ജയകുമാര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് അശോകിന്റെ ഹരജി. താത്കാലിക ചുമതലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി)സ്ഥാപനത്തില്‍ ഡയറക്ടറായിരിക്കുന്നത്. ഡയറക്ടര്‍ പദവി ഒഴിയുമെന്നും പുതിയ ഡയറക്ടര്‍ വരുന്നതുവരെ താല്‍ക്കാലിക ചുമതലയാണ് വഹിക്കുന്നതെന്നും കെ ജയകുമാര്‍ പറഞ്ഞു. ഒരു ജോലി വിട്ടെറിഞ്ഞ് വരാന്‍ സാധിക്കില്ലല്ലോ. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്നില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ആക്റ്റിനെതിരെയാണ് കെ ജയകുമാറിന്റെ നിയമനമെന്നാണ്
സംസ്ഥാന കാര്‍ഷിക ഉല്പാദന കമ്മിഷണര്‍ ഡോ. ബി അശോക് പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരന് ദേവസ്വം ബോര്‍ഡ് അംഗമായിരിക്കാന്‍ കഴിയില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഹരജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹരജിയില്‍ കെ ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സര്‍ക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടീസ് അയച്ചു.

 

---- facebook comment plugin here -----

Latest