Kerala
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.
തിരുവനന്തപുരം|കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജഗതിയിലെ ഉള്ളൂര്‍ സ്മാരകം സെക്രട്ടറിയായിരുന്നു.
ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. എസ് ജയശങ്കറിന്റെ വിയോഗത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിന്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.
---- facebook comment plugin here -----




