Connect with us

Kerala

ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച ചെയ്യുന്നതിനിടെ യുവാവ് പിടിയില്‍; പിടിയിലായത് നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി

ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്

Published

|

Last Updated

കണ്ണൂര്‍ |  തളിപ്പറമ്പില്‍ ക്ഷേത്രഭണ്ഡാരം തകര്‍ത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.

 

തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രതി പടിയിലായത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്മാനായ ബക്കളത്തെ എം ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ജോഷി പിടിയിലായി.

ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്‍നിന്നു കവര്‍ച്ച ചെയ്തത്.

 

---- facebook comment plugin here -----

Latest