Connect with us

Uae

ദുബൈയിൽ ലൈസൻസില്ലാത്ത സ്ഥാപനത്തിനെതിരെ മുന്നറിയിപ്പ്

നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് എസ് സി എ

Published

|

Last Updated

ദുബൈ| ദുബൈയിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത സ്ഥാപനത്തിനെതിരെ യു എ ഇ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ് സി എ) മുന്നറിയിപ്പ് നൽകി. “ഗ്ലോബൽ ക്യാപിറ്റൽ സെക്യൂരിറ്റീസ് ട്രേഡിംഗ്’ എന്ന പേരിൽ ട്രേഡിംഗ് കമ്പനിയായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് അംഗീകാരമില്ലാത്തത്. ഗ്ലോബൽ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട ദുബൈ ആസ്ഥാനമായുള്ള പ്രതിനിധി ഓഫീസാണിതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അംഗീകൃത സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സേവനങ്ങൾ നൽകാനോ കമ്പനിക്ക് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കമ്പനിയുമായോ വെബ്‌സൈറ്റുമായോ നടത്തുന്ന ഇടപാടുകൾക്ക് എസ് സി എ ഉത്തരവാദിത്തം വഹിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ മൂന്നിന് മറ്റൊരു ലൈസൻസില്ലാത്ത സ്ഥാപനത്തെക്കുറിച്ചും അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. “ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്ട്’ എന്ന പേരിൽ പ്രവർത്തിക്കുകയും സാമ്പത്തിക റെഗുലേറ്ററാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സ്ഥാപനത്തിനെതിരെയായിരുന്നു മുന്നറിയിപ്പ്.
യു എ ഇ സാമ്പത്തിക വിപണികളിൽ ലൈസൻസിംഗ്, മേൽനോട്ടം എന്നിവയുടെ ഉത്തരവാദിത്തമുള്ള ഫെഡറൽ റെഗുലേറ്ററാണ് എസ് സി എ.
---- facebook comment plugin here -----

Latest