Connect with us

National

പ്രതിന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; ഇന്ന് മാത്രം ഇന്‍ഡിഗോ 700 ഓളം സര്‍വീസുകള്‍ റദ്ദാക്കി

വിമാനത്താവളത്തില്‍ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്ന് ഇന്ന് അര്‍ദ്ധരാത്രി വരെയുള്ള എല്ലാ ഇന്‍ഡിഗോ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കിട്ടുണ്ട്. വിമാനത്താവളത്തില്‍ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്.

ഇന്ന് മാത്രം എഴുനൂറോളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് ഇന്‍ഡിഗോ പറയുന്നത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി രാജ്യവ്യാപകമായി തടസ്സപ്പെട്ടത്. മുന്നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും ഉള്‍പ്പെടുന്നു.

 

---- facebook comment plugin here -----

Latest