Kerala
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റില്‍
ആലപ്പുഴ വെണ്‍മണി സ്വദേശി അര്‍ജുനെ ആണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. 'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ചാണ് ഇയാള്‍ സ്ത്രീകളോട് അശ്ലീലം പറഞ്ഞത്.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെണ്‍മണി സ്വദേശി അര്‍ജുനെ ആണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ‘സി എം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ചാണ് ഇയാള്‍ സ്ത്രീകളോട് അശ്ലീലം പറഞ്ഞത്.
വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ വേറെയുംകേസുണ്ട്. ഏതെങ്കിലും പോലീസുകാരന്റെ മരണം അറിയിച്ചുള്ള പോസ്റ്റിന് കീഴില്‍ മോശം കമന്റുകള്‍ ഇടുകയും ആ സ്റ്റേഷനിലെ എസ് എച്ച് ഒയെ വിളിച്ച് അസഭ്യം പറയുകയും ചെയ്യുന്ന പതിവും പ്രതിക്കുണ്ടായിരുന്നു ഓണ്‍ലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അര്‍ജുന്‍.
ജനങ്ങളും സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് ‘സി എം വിത്ത് മീ’.
പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഇതിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. ഉദ്യോഗസ്ഥര്‍ ഫോണ്‍കോളിന് മറുപടി നല്‍കുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.


