Connect with us

National

ഇന്‍ഡിഗോ പ്രതിസന്ധി: ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

നാളെ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ നാളത്തെ ടിക്കറ്റ് നിരക്ക് 65,000 ന് മുകളിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | പൈലറ്റുമാരുടെ ക്ഷാമത്തില്‍ പ്രതിസന്ധിയിലായ ഇന്‍ഡിഗോ വിമാന കമ്പനി സര്‍വീസുകള്‍ ഭൂരിഭാഗവും റദ്ദാക്കുന്നതിനിടെ, ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. നാളെ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ നാളത്തെ ടിക്കറ്റ് നിരക്ക് 65,000 ന് മുകളിലാണ്. മുംബൈ, പൂനെ, ബെംഗളൂരു സര്‍വീസുകളുടെ ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു. നാളത്തെയും ഞായറാഴ്ചത്തെയും ഡല്‍ഹി-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്.

ഡല്‍ഹിയില്‍ നിന്ന് ഇന്ന് അര്‍ധരാത്രി വരെയുള്ള എല്ലാ ഇന്‍ഡിഗോ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി. ചെന്നൈയില്‍ നിന്ന് വൈകീട്ട് ആറ് വരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്.

ഇന്ന് മാത്രം എഴുന്നൂറോളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് ഇന്‍ഡിഗോ പറയുന്നത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി രാജ്യവ്യാപകമായി തടസ്സപ്പെട്ടത്. ഇതില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും ഉള്‍പ്പെടുന്നു.

 

 

 

Latest