National
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം; നിബന്ധന പിന്‍വലിച്ച് ഡി ജി സി എ, ഇന്‍ഡിഗോക്ക് ആശ്വാസം
വിമാന ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്.
ന്യൂഡല്‍ഹി | പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന പിന്‍വലിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). വിമാന ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്.
നിബന്ധനയെ തുടര്‍ന്ന് പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ സര്‍വീസുകള്‍ റദ്ദാക്കിയ ഇന്‍ഡിഗോ വിമാന കമ്പനിക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നടപടി.
ഇന്‍ഡിഗോ700-ലധികം സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇന്‍ഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കി. പാര്‍ലിമെന്റില്‍ വിഷയം ചര്‍ച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായത്.


