Connect with us

Education

ഷിംസ് പ്രഥമ ബാച്ച് പാസ്സ് ഔട്ട് സെറിമണി നടന്നു

28 എം ബി എ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തത്

Published

|

Last Updated

ഷിംസ് പാസ്സ് ഔട്ട് സെറിമണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഡിനോജ് സബാസ്റ്റിന്‍ നേതൃത്വം നല്‍കുന്നു

കുറ്റ്യാടി | സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഷിംസ്) പ്രഥമ ബാച്ചിന്റെ പാസ്സ് ഔട്ട് സെറിമണി വിപുലമായി നടന്നു. ഷിംസില്‍ പഠനം പൂര്‍ത്തിയാക്കിയ 28 എം ബി എ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തത്.

സിറാജുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഡോ.ഡിനോജ് സബാസ്റ്റിന്‍, യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഡോ. സുദീര്‍ ഷരണ്‍, അലിയന്‍സ് യൂനിവേഴ്‌സിറ്റി ബ്ലാഗ്ലൂരിലെ ഡോ. ഷെറിന്‍ ബോവാസ്,, ഡോ. എബി അലിയാര്‍, ഇബ്രാഹിം സഖാഫി കുമ്മോളി, മുഹമ്മദ് അസ്ഹരി പേരോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞ അധ്യായന വര്‍ഷത്തെ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്ഥാപന മേധാവികളും അധ്യാപകരും അനുമോദിച്ചു. മുഹമ്മദ് ഹാഷിര്‍ പേരാമ്പ്ര, ഹഫീസ് മുഹമ്മദ് പേരാമ്പ്ര, സുഹൈല്‍ സി കെ മോങ്ങം എമര്‍ജിംഗ് എന്റര്‍പ്രണേര്‍സ് അവാര്‍ഡും ഷിഫാന ഷെറിന്‍ വടകര, അര്‍ഷദ് ഹുസൈന്‍ പി സി മോങ്ങം എന്ന് എന്നിവര്‍ അവാര്‍ഡ് ഓഫ് എക്‌സലന്‍സും കരസ്ഥമാക്കി.

.

 

Latest