National
തമിഴ്നാട്ടിൽ ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം
ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.
കാരക്കുടി| തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കുടിയില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവഗംഗൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ ദിവസവും തമിഴ്നാട്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.







