Connect with us

Kerala

സന്ദീപ് വാര്യര്‍ എം എല്‍ എയുടെ വാഹനം അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

കാറിന്റെ ടയര്‍ പൊട്ടി എം എല്‍ എയുടെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നാലെ തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു

Published

|

Last Updated

മലപ്പുറം | ഇന്നു പുലര്‍ച്ചെ തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യരുടെ വാഹനം അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പൊട്ടി എം എല്‍ എയുടെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നാലെ തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു.വീട്ടിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന എം എല്‍ എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പുലര്‍ച്ചെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായകാറിനു കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പെട്ട മറ്റുകാറുകളില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കില്ല.

 

Content Highlights: Sandeep Varier MLA and other passengers narrowly escaped unhurt after their car suffered a tire burst on National Highway 66 in Malappuram early this morning. The sudden blowout led to a collision involving two following cars at Koichana. No injuries were reported among the vehicle occupants.

---- facebook comment plugin here -----

Latest