Ongoing News
സ്‌കൂള്‍ ഒളിമ്പിക്‌സ്: സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസഡര്‍
സ്‌കൂള്‍ ഒളിമ്പിക്സിന്റെ പ്രൊമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു.

തിരുവനന്തപുരം | ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായികമേള ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്.
സ്‌കൂള്‍ ഒളിമ്പിക്സിന്റെ പ്രൊമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു.
കായിക മേളാ ചാമ്പ്യന്മാര്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ സ്വര്‍ണക്കപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവന്റെ സ്വര്‍ണക്കപ്പ് നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച നടപടികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
---- facebook comment plugin here -----