Connect with us

Health

മനസ്സിനെ നിയന്ത്രിക്കാൻ ചില നുറുങ്ങുകൾ

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും മനസ്സിനെ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.

Published

|

Last Updated

നസ്സിനെ നിയന്ത്രിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ എന്നാൽ സാധ്യമായാൽ ഒരുപാട് നേട്ടങ്ങൾ ഉള്ള കാര്യമാണ്. മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല എന്ന് തോന്നൽ ഉള്ളവർക്ക് ഈ വഴികൾ പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ദിനചര്യയിൽ ലളിതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയും. മനസ്സിനെ നിയന്ത്രിക്കാനും ശാന്തമാക്കാനും സമ്മർദം കുറയ്ക്കാനും മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങളും വ്യായാമങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും മനസ്സിനെ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്. കാരണം ഇത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും വിശ്രമം നൽകാനും ഊർജ്ജസ്വലത കൈവരിക്കാനും സഹായിക്കും. പോസിറ്റീവ് ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മർദ്ദത്തിനും ഉൽക്കണ്ഠയ്ക്കും കാരണമാകുന്ന നെഗറ്റീവ് എനർജികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക.

ഇടവേളകൾ എടുത്ത് നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. കാരണം ഇത് നെഗറ്റീവ് ചിന്തകളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനും നിങ്ങളുടെ മാനസികാവസ്ഥ നല്ലതാക്കാനും സഹായിക്കും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും രേഖപ്പെടുത്തുന്നത് ചികിത്സാപരമായ ഒരു കാര്യമാണ് ഇത് നിങ്ങളുടെ വികാരങ്ങളെ പ്രോസസ് ചെയ്യാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതൊക്കെ പ്രയോഗിച്ചിട്ടും ആവശ്യമെങ്കിൽ തെറാപ്പിസ്റ്റുകളിൽ നിന്നോ വിശ്വസ്തരായ സുഹൃത്തുക്കളിൽ നിന്നോ സഹായം തേടാൻ മടിക്കരുത്.

 

---- facebook comment plugin here -----

Latest