Connect with us

Kerala

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തി എന്നാണ് ജാമ്യാപേക്ഷയില്‍ വെള്ളനാട് ശശിയുടെ വാദം.

Published

|

Last Updated

ഇടുക്കി| മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തി എന്നാണ് ജാമ്യാപേക്ഷയില്‍ വെള്ളനാട് ശശിയുടെ വാദം. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്ത കുറ്റത്തെ ചെറുതായി കാണാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചണ് കോടതി നടപടി.

ഫെബ്രുവരി 28നായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. പിന്നാലെ വെള്ളനാട് ശശി ഒളിവില്‍ പോയി. വനംവകുപ്പിനെ വെല്ലുവിളിച്ചിട്ടായിരുന്നു മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്. എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി പറഞ്ഞത്.

 

Latest