വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് രാഷ്ട്രീയ യുദ്ധത്തിന് മാത്രമല്ല; എ ഐ യുദ്ധത്തിന് കൂടി വേദിയാകും. ആര് ജയിച്ചാലും പ്രചാരണ രംഗം കീഴടക്കാൻ പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളായിരിക്കും എന്ന് സാരം. പരമ്പരാഗത പ്രചാരണ രീതികളെ അട്ടിമറിച്ച്, പോസ്റ്ററുകൾ, അനൗൺസ്‌മെന്റുകൾ, പ്രചാരണ ഗാനങ്ങൾ, വീഡിയോ നിർമ്മാണം എന്നിവയെല്ലാം എ ഐ ടൂളുകളുടെ സഹായത്താൽ അതിവേഗം നടപ്പിലാക്കുന്ന ‘ഡിജിറ്റൽ യുദ്ധക്കളമായി’ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറും. ഓരോ വാർഡിനും വോട്ടർമാർക്കും വേണ്ടി, അവരുടെ ഭാഷയിലും താൽപ്പര്യങ്ങളിലും ഊന്നിനിന്നുള്ള സന്ദേശങ്ങൾ എ ഐ നിമിഷങ്ങൾക്കകം ചെയ്തു തരും. സാങ്കേതിക വിദ്യയുടെ ഈ കുതിച്ചുചാട്ടം തിരഞ്ഞെടുപ്പ് പ്രചാരണ രീതിയെ സമൂലം അട്ടിമറിക്കുമെന്ന് ഉറപ്പാണ്.
---- facebook comment plugin here -----