Connect with us

National

എസ് ഐ ആര്‍: യു പിയില്‍ 2.89 കോടി പേര്‍ വോട്ടര്‍ പട്ടികക്ക് പുറത്ത്

15 കോടിക്കടുത്തുണ്ടായിരുന്ന വോട്ടര്‍മാര്‍ 12 കോടിയായി കുറഞ്ഞു.

Published

|

Last Updated

ലക്‌നോ | യു പിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 2.89 കോടി പേര്‍. ഇതോടെ 15 കോടിക്കടുത്തുണ്ടായിരുന്ന വോട്ടര്‍മാര്‍ 12 കോടിയായി കുറഞ്ഞു.

ഏകദേശം 12 കോടി പേരാണ് എസ് ഐ ആര്‍ ഫോമുകള്‍ തിരികെ നല്‍കിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വ വ്യക്തമാക്കി. മൊത്തം വോട്ടര്‍മാരുടെ ഏകദേശം 81 ശതമാനത്തോളമാണിത്. 46.23 പേര്‍ മരണപ്പെട്ടതായും 2.17 കോടി പേര്‍ പലായനം ചെയ്തതായും 25.47 ലക്ഷം പേര്‍ ഒന്നില്‍കൂടുതല്‍ തവണ പേര് ചേര്‍ത്തെന്നും കണ്ടെത്തി. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം എസ് ഐ ആര്‍ ദൗത്യത്തില്‍ നന്നായി സഹകരിച്ചെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അവരുടെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചെന്നും നവ്ദീപ് റിന്‍വ പറഞ്ഞു.

ഫെബ്രുവരി ആറാണ് കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള അവസാന തീയതി. മാര്‍ച്ച് ആറിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. പട്ടികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക ലിങ്കുകള്‍ വഴി ലഭ്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.