Connect with us

National

കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച; മന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ്

പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിടാനൊരുങ്ങി നിര്‍മല സീതാരാമന്‍.

Published

|

Last Updated

ന്യൂഡല്‍ഹി | 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്.

ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയുമായിരിക്കും.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ഇന്ത്യന്‍ ചരിത്രത്തിലെ 88-ാമത് ബജറ്റും. ഇതോടെ തുടര്‍ച്ചയായി ഒമ്പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കും. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പത്തും മുന്‍ ധനമന്ത്രി പി ചിദംബരം ഒമ്പതും പ്രണബ് മുഖര്‍ജി എട്ടും ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തുടര്‍ച്ചയായിട്ടായിരുന്നില്ല.

 

Latest