Connect with us

From the print

യാത്ര മുന്നോട്ടുവെക്കുന്നത് ഐക്യത്തിന്റെ സന്ദേശം: ഫലസ്തീന്‍ അംബാസഡര്‍

മനുഷ്യനെ വിഭജിക്കുന്നതിനെതിരെയുള്ള സന്ദേശമാണിത്. വിഭജനത്തിനെതിരെ ഒന്നിക്കാനുള്ള ആഹ്വാനമാണ് യാത്ര നല്‍കുന്നത്. മനുഷ്യത്വമെന്നത് മനുഷ്യന്റെ ഭാഷയാണെന്നും അബൂ ശാവേസ്.

Published

|

Last Updated

കേരളയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണ സമ്മേളനം ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബൂ ശാവേസ് ഉദ്ഘാടനം ചെയ്യുന്നു

അരീക്കോട് | കേരളയാത്ര മുന്നോട്ടുവെക്കുന്നത് ഐക്യത്തിന്റെ സന്ദേശമെന്ന് ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബൂ ശാവേസ്. കേരളയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ വിഭജിക്കുന്നതിനെതിരെയുള്ള സന്ദേശമാണിത്. വിഭജനത്തിനെതിരെ ഒന്നിക്കാനുള്ള ആഹ്വാനമാണ് യാത്ര നല്‍കുന്നത്. മനുഷ്യത്വമെന്നത് മനുഷ്യന്റെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ജനതക്ക് ഇന്ത്യയും കേരളവും വലിയ പിന്തുണയാണ് നല്‍കുന്നത്. വെടിനിര്‍ത്തല്‍ ലംഘിച്ച് ഫലസ്തീനികള്‍ക്കു നേരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. നിരന്തരമായ ആക്രമണം കാരണം സാധാരണക്കാര്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഫലസ്തീന്‍ ജനത വലിയ അനിശ്ചിതത്വത്തിലാണ്. വീട് നഷ്ടപ്പെട്ടവരടക്കം നിരവധി പേര്‍ വലിയ പ്രയാസത്തിലാണ്. മനുഷ്യത്വത്തിന്റെ സന്ദേശവുമായി നടത്തുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest