Connect with us

From the print

മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയായി ചേരമ്പാടിയിലെ സ്വീകരണം

ചേരമ്പാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് അലി അക്ബര്‍ സഖാഫി ഖലീല്‍ തങ്ങളെ ബൊക്കെ നല്‍കി സ്വീകരിച്ചു. പാടന്തറ മര്‍കസില്‍ ഡോ. അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരണം.

Published

|

Last Updated

ഗൂഡല്ലൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പൂജാരി അമ്പഴകൻ സംസാരിക്കുന്നു

ഗൂഡല്ലൂര്‍ | മുസ്‌ലിം ജമാഅത്ത് സ്‌നേഹയാത്രക്ക് ചേരമ്പാടിയില്‍ നല്‍കിയ സ്വീകരണം മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയായി. നീലഗിരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നേതാക്കളടക്കമുള്ളവരാണ് ജാഥാ ഉപനായകന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിക്കും ജാഥാ അംഗങ്ങള്‍ക്കും സ്വീകരണം നല്‍കാനെത്തിയത്.

സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് അലി അക്ബര്‍ സഖാഫി ഖലീല്‍ തങ്ങളെ ബൊക്കെ നല്‍കി സ്വീകരിച്ചു. ചേരമ്പാടി സി എസ് ഐ ചര്‍ച്ച് വികാരി ഫാ. സില്‍വസ്റ്റര്‍, ചേരമ്പാടി വിനായകര്‍ ക്ഷേത്രത്തിലെ അര്‍ച്ച കര്‍ മഹേശ്വരന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഇസ്മാഈല്‍, സെക്രട്ടറി ജോര്‍ജ്, പഞ്ചായത്ത് മുന്‍ അംഗം എച്ച് അശ്റഫ്, മുസ്‌ലിം ലീഗ് പ്രതിനിധി അലി, പട്ടാളി മക്കള്‍ കച്ചി നേതാവ് ദളിത് ചന്ദ്രന്‍ തുടങ്ങിയവര്‍ ബദ്്‌റുസ്സാദാത്തിനെ ഷാള്‍ അണിയിച്ച് വരവേറ്റു.

പാടന്തറ മര്‍കസില്‍ ഊഷ്മള സ്വീകരണം
ഗൂഡല്ലൂര്‍ | സ്നേഹയാത്രക്ക് തമിഴ്നാട്ടിലെ പാടന്തറ മര്‍കസില്‍ ഊഷ്മള സ്വീകരണം. ഇന്നലെ രണ്ടോടെയാണ് യാത്രാ സംഘം പാടന്തറ മര്‍കസിലെത്തിയത്. സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ പൂച്ചെണ്ടുമായി യാത്രയെ വരവേറ്റു. പാടന്തറ മര്‍കസ് സാരഥി ഡോ. അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പാടന്തറ മര്‍കസിലേക്കുള്ള യാത്രക്കിടെ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രയെ ആശീര്‍വദിച്ചു.

മര്‍കസിലെ ഉച്ചഭക്ഷണത്തിന് ശേഷം 2.30ഓടെ ഗൂഡല്ലൂരിലേക്ക് പുറപ്പെട്ട യാത്ര 4.30ഓടെ സമ്മേളനത്തിനായി ഒരുക്കിയ ഗാന്ധി മൈതാനത്തിലെത്തി. തമിഴ്നാട് പോലീസ് യാത്രയെ അനുഗമിച്ചു.