Connect with us

Kerala

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവെച്ചു; പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാഥിയാകുമെന്നു സൂചന

കെ എസ് ഹംസ ആണ് പുതിയ ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം | പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനക്കിടെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവെച്ചു. കെ എസ് ഹംസ ആണ് പുതിയ ചെയര്‍മാന്‍. പൊന്നാനിയിലെ എം കെ സക്കീറിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ ചര്‍ച്ചയായിരുന്നെങ്കിലും രാജിയോട് കൂടി അക്കാര്യത്തില്‍ സ്ഥിരീകരണമായി.

കഴിഞ്ഞ ഫെബ്രുവരിയില്‍ വഖഫ് ബോര്‍ഡ് പുനസ്സംഘടിപ്പിച്ച ശേഷവും സക്കീര്‍ തന്നെ ചെയര്‍മാനാവുകയായിരുന്നു. പൊന്നാനിയില്‍ എം കെ സക്കീറിനെ കൂടാതെ മുസ്്‌ലിം ലീഗ് വിട്ടുവന്ന കെ എസ് ഹംസയുടെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ എം കെ സക്കീറിനെ സ്ഥാനാര്‍ഥിയാക്കാനും പകരം കെ എസ് ഹംസയെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആക്കാനും തീരുമാനിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest