Connect with us

Educational News

കേന്ദ്ര സർവകലാശാലയിൽ പഠിക്കാം

ജൂൺ പത്ത് വരെ www.cukerala.ac.in വഴി രജിസ്റ്റർ ചെയ്യാം.

Published

|

Last Updated

കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) യിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ സി യു ഇ ടി. പി ജി പരീക്ഷയെഴുതിയവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.

പ്രോഗ്രാമുകൾ

27 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്.

എം എ ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്‌സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം എസ് ഡബ്ല്യു, എം എഡ്, എം എസ്‌സി സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കന്പ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ബോട്ടണി, ഫിസിക്‌സ്, യോഗ തെറാപ്പി, എൽ എൽ എം, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം ബി എ ജനറൽ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എം കോം, പുതിയ പ്രോഗ്രാം എം എസ്‌സി മൈക്രോബയോളജി

30 സീറ്റുകളിലേക്കാണ് പ്രവേശനം. 50 ശതമാനം മാർക്കോടെ ലൈഫ് സയൻസ് വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബിരുദമാണ് യോഗ്യത. ശാസ്ത്ര മുന്നേറ്റവും ആരോഗ്യ സംരക്ഷണവും സ്വാധീനം ചെലുത്തുന്ന പുതിയ കാലത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോഗ്രാം ആരംഭിക്കുന്നത്. സ്വകാര്യ, പൊതു മേഖലകളിൽ മൈക്രോബയോളജിസ്റ്റുകളുടെ ആവശ്യം വർധിച്ചുവരുകയാണ്. ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ കരിയർ അവസരങ്ങളുണ്ട്. എൻവയോൺമെന്റൽ മൈക്രോബയോളജിസ്റ്റ്, ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ്, ക്വാളിറ്റി കൺട്രോ ൾ അനലിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് എന്നിങ്ങനെ അവസരങ്ങളുണ്ട്. ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നു.

അപേക്ഷ

ജൂൺ പത്ത് വരെ www.cukerala.ac.in വഴി രജിസ്റ്റർ ചെയ്യാം. 19ന് താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 22നും 23നും പരാതികൾ അറിയിക്കാം. ജനറൽ, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക്: 04672 2309467 | admissions@cukerala.ac.in

Content Highlights:
The Central University of Kerala located in Kasaragod has commenced the online registration process for admissions to its various postgraduate programs for the upcoming academic year. Candidates who qualified the CUET PG exam conducted by the National Testing Agency can apply online through the official university website until June 10. The university is offering 27 distinct postgraduate programs including a newly introduced MSc Microbiology course that addresses growing career opportunities in pharmaceuticals and biotechnology. The provisional rank list is scheduled to be published on June 19 with a registration fee of 500 rupees for General, OBC, and EWS categories.

Latest